മികച്ച വിജയവുമായി ഇന്‍ഫോസിസ് യെല്ലോ, വിവെന്‍സിനെ തകര്‍ത്തത് 28 റണ്‍സിനു

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ വിവെന്‍സിനെതിരെ മികച്ച ജയം സ്വന്തമാക്കി ഇന്‍ഫോസിസ് യെല്ലോ. കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തില്‍ 28 റണ്‍സിന്റെ ജയമാണ് ഇന്‍ഫോസിസ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്‍ഫോസിസ് വൈശാഖ് വി രമണി(23), അസീം(14), സുന്ദര്‍(15*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 8 ഓവറില്‍ 63 റണ്‍സ് നേടുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. രണ്ട് ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് ആയപ്പോള്‍ വിവെന്‍സിനു വേണ്ടി റോയ് തോമസ്, വിപിന്‍, വിഷ്ണു കെ നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിവെന്‍സിനു 7.1 ഓവറില്‍ 35 റണ്‍സ് മാത്രമേ നേടാനായുള്ളു. 5 പന്തുകള്‍ ശേഷിക്കെ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം നേടി കലൈസെല്‍വന്‍, ശ്രീധര്‍, പൂര്‍ണ്ണ എന്നിവരും സുന്ദര്‍ ഒരു വിക്കറ്റും നേടി. 14 റണ്‍സ് നേടിയ ആദര്‍ശ് ആണ് വിവെന്‍സിന്റെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയയെ ഞെട്ടിച്ച് ലേമാന്‍, പരിശീലക സ്ഥാനം ഒഴിയാന്‍ തീരൂമാനിച്ചു
Next articleകോപ അമേരിക്കയ്ക്കായുള്ള ബ്രസീൽ ടീം പ്രഖ്യാപിച്ചു