ഒന്നാം ഘട്ട റൗണ്ട് സെമി, ഇന്‍ഫോസിസ് യെല്ലോയ്ക്ക് 7 വിക്കറ്റ് ജയം

ഫയര്‍ ഫോഴ്സ് ടീമിനെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്‍ഫോസിസ് യെല്ലോ ഒന്നാം ഘട്ട റൗണ്ട് മത്സരങ്ങളുടെ ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഫയര്‍ ഫോഴ്സിനെ 44/9 എന്ന സ്കോറില്‍ ചെറുത്ത് നിര്‍ത്തിയ ശേഷം 7 വിക്കറ്റിന്റെ വിജയം 6 പന്ത് ശേഷിക്കെ ഇന്‍ഫോസിസ് സ്വന്തമാക്കുകയായിരുന്നു. അസീം(12), രാജാറാം(11) എന്നിവര്‍ ടീമിനു വേണ്ടി പുറത്താകാതെ നിന്നപ്പോള്‍ ജ്യോതിഷ് മുരളി 10 റണ്‍സ് നേടി. ഷിറാജ് 9 റണ്‍സ് വിജയികള്‍ക്കായി നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഫയര്‍ ഫോഴ്സിനു വേണ്ടി 19 റണ്‍സ് നേടി രഞ്ജിത്ത് ടോപ് സ്കോറര്‍ ആയി. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ ടീമിനു 44 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്‍ഫോസിസിനു വേണ്ടി തമിളരശന്‍ 4 വിക്കറ്റ് നേടി. തന്റെ ഈ ബൗളിംഗ് പ്രകടനത്തിനു തമിളരശനാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial