വിജയം 13 റണ്‍സിനു, അക്സലിനെ മറികടന്ന് ഇന്‍ഫോബ്ലോക്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ അക്സെലിനെ വീഴ്ത്തി ഇന്‍ഫോബ്ലോക്സ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ വിജയമാണ് ഇന്‍ഫോബ്ലോക്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ അക്സെലിനു 4 വിക്കറ്റുകള്‍ മാത്രമേ നഷ്ടമായുള്ളുവെങ്കിലും നിശ്ചിത 8 ഓവറില്‍ 46 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഓപ്പണര്‍ അനീഷ്(27), അഭയ് നാഥ്(16*) എന്നിവരാണ് ഇന്‍ഫോബ്ലോക്സിനു വേണ്ടി റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ 38/2 എന്ന നിലയില്‍ നിന്ന് അനീഷ് പുറത്തായ ശേഷം ഒരു റണ്‍സ് എടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായത് കൂറ്റന്‍ സ്കോര്‍ എന്ന ഇന്‍ഫോബ്ലോക്സ് സ്വപ്നങ്ങളെ ബാധച്ചു. എന്നാല്‍ പുറത്താകാതെ നിന്ന അഭയ് നാഥ് ടീം 59 റണ്‍സ് നേടി എന്നത് ഉറപ്പാക്കി. അക്സെലിനു വേണ്ടി ജിത്തിന്‍ മൂന്നും ഡിനു ദിവാകരന്‍ രണ്ടും രജിത്ത്, അജയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

19 റണ്‍സ് നേടി ഹമീസ് അക്സെലിനു വേണ്ടി പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ടീമിനു തിരിച്ചടിയായി. നിജോ(2), അനീഷ്, രൂപേഷ് എന്നിവരാണ് ഇന്‍ഫോബ്ലോക്സിന്റെ വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊച്ചിയിൽ നിന്ന് ക്രിക്കറ്റ് മാറ്റുന്നതിനെ പിന്തുണച്ച് സച്ചിനും
Next articleസെക്കൻഡ് ഡിവിഷൻ; ജംഷദ്പൂർ എഫ് സിക്ക് സമനില