ജിഡിഎസ് സ്പാര്‍ടന്‍സിനെതിരെ ഐഡൈനാമിക്സിനു ജയം

- Advertisement -

20 റണ്‍സിനു ജിഡിഎസ് സ്പാര്‍ടന്‍സിനെ പരാജയപ്പെടുത്തി ഐഡൈനാമിക്സ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഐഡൈനാമിക്സ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 75 റണ്‍സ് നേടുകയായിരുന്നു. വിപിന്‍ ജോണ്‍, അജിത്ത് രാജ് എന്നിവരാണ് ഐഡൈനാമിക്സിനായി തിളങ്ങിയത്. അജിത്ത് 15 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ വിപിന്‍ ജോണിന്റെ സംഭാവന 18 പന്തില്‍ 23 റണ്‍സായിരുന്നു. ജിഡിഎസിനു വേണ്ടി രാഹുല്‍ രാജേന്ദ്രന്‍ മൂന്നും അരു‍ണ്‍ ജിസ് രണ്ടും വിക്കറ്റ് നേടി. ഷിറാസ് അന്‍സാരിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ചേസിംഗിനിറങ്ങിയ ജിഡിഎസിനു 55 റണ്‍സാണ് മത്സരത്തില്‍ നേടാനായത്. 7 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു അരുണ്‍ ജിഎസ് 18 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. വൈശാഖാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്‍. ഐഡൈനാമിക്സിനു വേണ്ടി രണ്ട് വീതം വിക്കറ്റുമായി അജിത്ത് രാജും രാഹുലും ഒരു വിക്കറ്റ് നേടിയ പ്രഭാതും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും അഖിലേഷ് 2 ഓവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി മികച്ച പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement