
44 റണ്‍സ് വിജയവുമായി ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഇഗ്ലോബ്ബിന്റെ ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള ജൈത്രയാത്ര അവസാനിപ്പക്കുകയായിരുന്നു. കൈസര്‍ അലിയുടെ നാല് വിക്കറ്റ് നേട്ടം ഇഗ്ലോബ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. നിധീഷ് കെകെ നേടിയ 15 റണ്‍സ് മാത്രമാണ് ഇഗ്ലോബിന്റെ ഭാഗത്ത് നിന്നുള്ള ചെറുത്ത് നില്പ്. 5 ഇഗ്ലോബ് ബാറ്റ്സ്മാന്മാരാണ് റണ്ണൊന്നുമെടുക്കാനാകാതെ പുറത്തായത്. ഐക്കണ്‍ ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇഗ്ലോബ് 34 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കൈസര്‍ അലിയ്ക്ക് പുറമേ മുരളി ശങ്കരന് 3 വിക്കറ്റ് നേടി.
ടോസ് നേടിയ ഇഗ്ലോബ് നേരത്തെ ഐക്കണിനെ ബാറ്റിംഗിനയയ്ക്കുയായിരുന്നു. ആദ്യ ഓവറില്‍ കൈസര്‍ അലിയെ നഷ്ടമായെങ്കിലും ഓപ്പണര്‍ ജോസ് എബ്രഹാം(34*), ഇബിന് വാസു(23) എന്നിവരുടെ മിന്നുന്ന ബാറ്റിംഗ് പ്രകടനം ഐക്കണിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 8 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഐക്കണ്‍ 78 റണ്‍സ് സ്വന്തമാക്കിയത്. ഇഗ്ലോബിനു വേണ്ടി ഡിജീഷ് ഗോപാല്‍, നിധീഷ് കെകെ ,കിരണ്‍ രവികുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.