ഓള്‍റൗണ്ട് മികവില്‍ ഐസിഐസിഐ, കോഗ്നബിനെതിരെ 38 റണ്‍സ് വിജയം

- Advertisement -

ടിപിഎല്‍ ആദ്യ റൗണ്ട് യോഗ്യതയുടെ ഭാഗമായുള്ള നോക്ഔട്ട് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഐസിഐസിഐ ബാങ്ക് ടെക്നോപാര്‍ക്കിനു മികച്ച ജയം. 38 റണ്‍സിനാണ് അവര്‍ കോഗ്നബിനെ തകര്‍ത്തത്. ടോസ് ലഭിച്ച കോഗ്നബ് ബൗളിംഗ് തിരഞ്ഞെടുക്കുകയും ആദ്യ ഓവറില്‍ തന്നെ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തുവെങ്കിലും തുടര്‍ന്നങ്ങോട്ട് മത്സരത്തില്‍ ബാങ്കുകാരുടെ ആധിപത്യമാണ് കണ്ടത്. വിമല്‍, അരുണ്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഐസിഐസിഐ 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് നേടുകയായിരുന്നു. വിമല്‍ 27 റണ്‍സ് (14 പന്തില്‍) നേടിയപ്പോള്‍, 21 റണ്‍സ്(13 പന്തില്‍) നേടിയ അരുണ്‍ പുറത്താകാതെ നിന്നു. കോഗ്നബിനു വേണ്ടി യദു കൃഷ്ണന്‍ രണ്ട് വിക്കറ്റും, പ്രശാന്ത്, നിഥിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Summer Trading

മറുപടി ബാറ്റിംഗിനിറങ്ങിയ കോഗ്നബിനു തകര്‍ച്ചയായിരുന്നു ഫലം. ആദ്യ ഓവറുകളില്‍ തന്നെ 6/3 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ കോഗ്നബിനു മത്സരത്തില്‍ തിരിച്ചുവരവ് നടത്തുവാന്‍ സാധിച്ചതേയില്ല. 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് മാത്രമേ കോഗ്നബിനു നേടാനായുള്ളു. ഐസിഐസിഐയ്ക്ക് വേണ്ടി അരുണ്‍ കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി.

Advertisement