ആവേശപ്പോരാട്ടത്തില്‍ ജയം നേടി ഐസിഐസിഐ ബാങ്ക്

3E ഐടി സൊല്യൂഷനെതിരെ 3 റണ്‍സിന്റെ ജയം നേടി ഐസിഐസിഐ ബാങ്ക്. ഇന്ന് നടന്ന ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാങ്ക് ടീം 37 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും അവസരത്തിനൊത്ത ബൗളിംഗ് നിര 3Eയെ 34 റണ്‍സിനു ഓള്‍ഔട്ട് ആക്കി. ഏഴാം ഓവര്‍ എറിഞ്ഞ എം മുഹമ്മദ് വീഴ്ത്തിയ മൂന്ന് വിക്കറ്റുകളാണ് ബാങ്കിനെ വിജയത്തിലേക്ക് നയിച്ചത്. 20 റണ്‍സ് നേടി 3Eയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയ വിജി വിനീതിന്റെ വിക്കറ്റും ഇതില്‍ പെടും.

ഒരു റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകളാണ് 3Eയ്ക്ക് നഷ്ടമായത്. മുഹമ്മദ് അവസാന ഓവറിലെ മൂന്ന് വിക്കറ്റുകള്‍ ഉള്‍പ്പെടെ 4 വിക്കറ്റാണ് മത്സരത്തില്‍ ഐസിഐസിഐയ്ക്കായി നേടിയത്. അരുണ്‍ കുമാര്‍ രണ്ടും ബിഎസ് അരുണ്‍ രണ്ടും വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ബാങ്ക് ടീം 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 37 റണ്‍സാണ് നേടിയത്. 17 റണ്‍സ് നേടി ഓപ്പണര്‍ അശ്ലേഷ് ആണ് ടീമിനു വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. 3E ഐടിയ്ക്ക് വേണ്ടി വിജി വിനീത് മൂന്നും പ്രേമ ചന്ദ്രന്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് ക്രിസ് ലിന്‍
Next articleലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ലീഗിലെ അവസാനക്കാര്‍