
സൈക്സ് വാരിയേഴ്സിനെതിരെ ഏഴ് റണ്‍സ് ജയം സ്വന്തമാക്കി ഐസിഫോസ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ രണ്ടാം ഘട്ട റൗണ്ട് മത്സരങ്ങളുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിലാണ് ഐസിഫോസിനു ജയം കുറിയ്ക്കാനായത്. ആദ്യം ബാറ്റ് ചെയ്ത ഐസിഫോസ് 44 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും തിരിച്ചു 37 റണ്‍സിനു സൈക്സ് വാരിയേഴ്സിനെ പിടിച്ചുകെട്ടി ഐസിഫോസ് ബൗളര്‍മാര്‍ വിജയമൊരുക്കുകയായിരുന്നു.
അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്തായ ഐസിഫോസ് ബാറ്റിംഗ് നിരയില്‍ ഓപ്പണര്‍ മനുവിന്റെ പ്രകടനമാണ് ടീമിനെ 44 എന്ന സ്കോറിലേക്ക് എത്തിച്ചത്. 12 പന്തില്‍ നിന്ന് 17 റണ്‍സാണ് മനു നേടിയത്. 7 റണ്‍സ് നേടിയ ഉമാ മഹേഷ് ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. സൈക്സ് വെയറിന്റെ ദീപക് നാല് വിക്കറ്റും മിഷാല്‍ മൂന്ന് വിക്കറ്റും നേടി ഐസിഫോസ് ബാറ്റിംഗ് നിരയെ തകര്‍ക്കുകയായിരുന്നു. യസീര്‍ അലി രണ്ട് വിക്കറ്റും നേടി.
ചെറിയ ലക്ഷ്യം തേടിയിറങ്ങിയ സൈക്സ് വാരിയേഴ്സിനു ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ടീം പിന്നോട്ട് പോകുകയായിരുന്നു. ഒരു ഘട്ടത്തില്‍ 34/2 എന്ന നിലയിലായിരുന്നു ടീമിനു 8 വിക്കറ്റുകള്‍ കൈയ്യിലിരിക്കെ ജയിക്കാന്‍ വെറും 11 റണ്‍സ് മതിയായിരുന്നു. എന്നാല്‍ 3 റണ്‍സ് കൂടി നേടുന്നതിനിടയില്‍ 7 വിക്കറ്റുകളാണ് ടീമിനു 12 പന്തിനിടെ നഷ്ടമായത്. 8 ഓവറുകള്‍ അവസാനിക്കുമ്പോള്‍ സൈക്സ് വാരിയേഴ്സ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 37 റണ്‍സ് മാത്രമേ നേടിയുള്ളു.
ബിബിന്‍ തോമസ് നാല് വിക്കറ്റ് നേടി ഐസിഫോസിന്റെ ബൗളര്‍മാരില്‍ നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുക്കുകയായിരുന്നു. പ്രദീപ് ഫ്രെഡി രണ്ട് വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial