ആവേശം അവസാന ഓവര്‍ വരെ, സോംനോവെയറിനെതിരെ 2 റണ്‍സ് ജയം പിടിച്ചെടുത്ത് ഐബിഎസ് റെഡ്

അവസാന ഓവര്‍ വരെ ആവേശം നീണ്ട് നിന്ന മത്സരത്തില്‍ സോംനോവെയറിനെതിരെ 2 റണ്‍സ് ജയം പിടിച്ചെടുത്ത് ഐബിഎസ് റെഡ്. 49 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ സോംനോവെയറിനു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 6 റണ്‍സില്‍ മൂന്ന് റണ്‍സ് മാത്രം നേടാന്‍ സോംനോവെയറിനു സാധിച്ചുള്ളു. മാര്‍ട്ടിന്‍ പ്രഭു എറിഞ്ഞ ഓവറില്‍ മൂന്ന് സിംഗിളുകള്‍ മാത്രമേ ബാറ്റിംഗ് ടീമിനു നേടാനായുള്ളു.

12 റണ്‍സ് എക്സ്ട്രാസ് രൂപത്തില്‍ വഴങ്ങിയ ഐബിഎസ് സോംനോവെയറിനു കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സനു ജോര്‍ജ്ജും ആദര്‍ശ് അശോകും വിക്കറ്റുകളുമായി ഐബിഎസിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. സോംനോവെയറിനു വേണ്ടി 15 റണ്‍സുമായി ശ്രീജിത്ത് ടോപ് സ്കോറര്‍ ആയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികച്ച പിന്തുണ ന്ല‍കാന്‍ ആയില്ല. 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 46 റണ്‍സാണ് സോംനോവെയര്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഐബിഎസിന്റെ ബാറ്റിംഗ് പ്രകടനം മികച്ചതായിരുന്നിലല്. 30/6 എന്ന നിലയില്‍ നിന്ന് ഹരിപ്രസാദ് 5 പന്തില്‍ നേടിയ 15 റണ്‍സാണ് ടീമിനെ 48 റണ്‍സ് എന്ന സ്കോറിലേക്ക് എത്തിച്ചത്. സനു ജോര്‍ജ്ജ് 12 റണ്‍സ് നേടി. മാക്സിം രോഹിത് 2 വിക്കറ്റ് നേടിയപ്പോള്‍ ഹരിരാജ്, മുഹമ്മദ് ഷഫീക്ക്, ശ്രീജിത്ത് എന്നിവര്‍ സോംനോവെയറിനായി ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിജയത്തിലേക്ക് നയിച്ച് സര്‍ഫ്രാസ് അഹമ്മദും റിലീ റൂസോയും, ക്വേറ്റയ്ക്ക് സല്‍മിയ്ക്കെതിരെ ജയം
Next articleറിഫ്ലെക്ഷന്‍സിനെതിരെ 5 റണ്‍സ് ജയം നേടി ക്യുബര്‍സ്റ്റ്