11 റണ്‍സിനു സ്പാര്‍ക്കനോവയെ ഓള്‍ഔട്ടാക്കി ക്വസ്റ്റ് ഗ്ലോബല്‍

- Advertisement -

സ്പാര്‍ക്കനോവയ്ക്കെതിരെ കൂറ്റന്‍ ജയം നേടി ക്വസ്റ്റ് ഗ്ലോബല്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്വസ്റ്റ് ഗ്ലോബലിനായി 18 പന്തില്‍ അര്‍ദ്ധ ശതകം നേടിയ സുനില്‍, ഷാജി(25), ആര്‍എസ് കാര്‍ത്തിക്(18), നിധീഷ്(21*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ടീമിനെ 3 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സില്‍ എത്തിക്കുകയായിരുന്നു. സ്പാര്‍ക്കനോവയ്ക്കായി ലിന്‍സണ്‍, സുഹാസ്, റിദുന്‍ ദാസ് എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.

6.4 ഓവറില്‍ 9 വിക്കറ്റുകള്‍ നഷ്ടത്തില്‍ 11 റണ്‍സാണ് ടീമിനു നേടാനായത്. പതിനൊന്നാമന്‍ ബാറ്റ് ചെയ്യാന്‍ എത്തിയതുമില്ല. സുനില്‍ മൂന്ന് വിക്കറ്റ് നേടി മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. റംസിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ അനീസ്, സയ്യദ്, വിനോദ് അപ്പു, നിധീഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് സുനില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement