കൂറ്റന്‍ വിജയവുമായി ഇനാപ്പ് ടൈറ്റന്‍സ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇനാപ്പ് ടൈറ്റന്‍സ്. എപിക്ക ബ്ലൂസിനെതിരെ 76 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് ഇന്നലെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് അനൂപ്, കുമാര്‍ മഹേന്ദ്ര, ബിബിന്‍ ബേബി എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 8 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 121 റണ്‍സ് നേടുകയായിരുന്നു.

അനൂപ് 9 പന്തില്‍ 5 സിക്സുകള്‍ സഹിതം 31 റണ്‍സ് നേടിയപ്പോള്‍ കുമാര്‍ മഹേന്ദ്ര 16 പന്തില്‍ 33 റണ്‍സും ബിബിന്‍ ബേബി 18 പന്തില്‍ 46 റണ്‍സും നേടി പുറത്തായി. ബിബിന്‍ 5 സിക്സും 2 ബൗണ്ടറിയും തന്റെ ബാറ്റിംഗില്‍ സ്വന്തമാക്കിയിരുന്നു. അഖിലിനു രണ്ട് വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ എപിക ബ്ലൂസിനു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 45 റണ്‍സ് മാത്രമേ നേടാനായുള്ളു. ജ്യോതിഷ് കുമാര്‍ മൂന്നും അനൂപ് രണ്ടും വിക്കറ്റുകളാണ് ഇനാപ്പിനു വേണ്ടി നേടിയത്. ബേസില്‍, രഞ്ജിത്ത് ശങ്കര്‍, രാജേഷ്, ഹരി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement