8 ഓവറില്‍ നിന്ന് 115 റണ്‍സ്, എച്ച് & ആര്‍ ബ്ലോക്ക് വൈറ്റ്സിന്റെ വിജയം 85 റണ്‍സിന്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ആദ്യ റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി എച്ച് & ആ്‍ ബ്ലോക്ക് വൈറ്റ്സ്. യൂറേഷ്യ ഫാല്‍ക്കണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 115 റണ്‍സാണ് വൈറ്റ്സ് നേടിയത്. 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ടീമിനായി 26 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയ ജയന്‍ രഘുവാണ് മിന്നും പ്രകടനം പുറത്തെടുത്തത്.

ഫാല്‍ക്കണ്‍സിന് 8 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരത്തില്‍ 85 റണ്‍സിന്റെ വലിയ വിജയമാണ് വൈറ്റ്സ് സ്വന്തമാക്കിയത്. വൈറ്റ്സിന് വേണ്ടി മിഥുന്‍ലാല്‍, ബെഗിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement