
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട റൗണ്ടില്‍ മികച്ച വിജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജെമിനി ടൂര്‍ണ്ണമെന്റില്‍ ഇതുവരെ നേടിയ ഉയര്‍ന്ന സ്കോറായ 94 റണ്‍സ് നേടുകയായിരുന്നു. നാല് വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഈ സ്കോര്‍ ജെമിനി നേടിയത്. ജോര്‍ജ്ജ് ലോറന്‍സ്(23), ദീപക് ശിവ(17), ശംഭു സത്യന്(12*), ടിബി അരുണ്‍(15*) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയത്. ഇനാപ്പിനു വേണ്ടി ശ്യാം കൃഷ്ണ രണ്ട് വിക്കറ്റ് നേടി.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റെഡ്ബുള്‍സ് നിരയില്‍ മനോജ്(13 പന്തില്‍ 26 റണ്‍സ്) മാത്രമാണ് ബാറ്റിംഗ് മികവ് കാഴ്ചവെച്ചത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയപ്പോള്‍ 12 റണ്‍സുമായി എക്സ്ട്രാസ് രണ്ടാം സ്ഥാനം കൈയ്യടക്കി. 8 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 62 റണ്‍സില്‍ ഇനാപ്പ് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 32 റണ്‍സിനു മത്സരം ജെമിനി സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial