വോള്‍ട്ടാസിനെ വീഴ്ത്തി ഫിഷര്‍ സിസ്റ്റംസ്

വോള്‍ട്ടാസിനെതിരെ 14 റണ്‍സ് ജയം സ്വന്തമാക്കി ഫിഷര്‍ സിസ്റ്റംസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫിഷര്‍ സന്തോഷിന്റെ(19*) ബാറ്റിംഗ് മികവില്‍ 8 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടുകയായിരുന്നു. സന്തോഷിനു കൂട്ടായി അജിന്‍മോന്‍ 16 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വോള്‍ട്ടാസിനെ 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സിനു ഫിഷര്‍ പിടിച്ചുകെട്ടി. ബാറ്റിംഗിലെ പോലെത്തന്നെ ബൗളിംഗിലും അജിന്‍മോന്‍ തിളങ്ങി.

നാല് വിക്കറ്റ് നേടിയ അജിന്‍മോനു പിന്തുണയായി അനീഷ് മോഹന്‍ രണ്ടും സന്തോഷ് ജോസ് ഡേവിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 11 പന്തില്‍ നിന്ന് 18 റണ്‍സ് നേടി നിഷാദ് വോള്‍ട്ടാസിന്റെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവട്ടം കറക്കി ചഹാലും കുല്‍ദീപും, ദക്ഷിണാഫ്രിക്ക 118 റണ്‍സിനു ഓള്‍ഔട്ട്
Next articleനെറോകയോടും തോൽവിയേറ്റുവാങ്ങി ഗോകുലം കേരള