
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ വിജയം നേടി ഫയര്‍ഫോഴ്സ്. ഇവൈ യെല്ലോയ്ക്കെതിരെയാണ് ഫയര്‍ഫോഴ്സ് ടീം വിജയം നേടിയത്. ഇവൈയുടെ 35 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന ഫയര്‍ഫോഴ്സ് ഇന്നിംഗ്സും 35 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നു. സൂപ്പര്‍ ഓവറില്‍ വിജയം ഫയര്‍ ഫോഴ്സിനൊപ്പമായിരുന്നു. ഫയര്‍ ഫോഴ്സിന്റെ സുബിന് ആണ് കളിയിലെ താരം.
ഇവൈ തങ്ങളുടെ എട്ടോവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ ഫയര്‍ ഫോഴ്സ് 35 റണ്‍സ് നേടിയത് അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തിലാണ്. ഹരിപ്രസാദ്(9), രോഹിത് ശിവ(9*) എന്നിവരാണ് ഇവൈയുടെ ടോപ് സ്കോറര്‍മാര്‍. രഞ്ജിത്ത്, വിഷ്ണു, ആദര്ശ്നാഥ് എന്നിവര്‍ രണ്ട് വീതം വിക്കറ്റാണ് ഫയര്‍ഫോഴ്സിനായി നേടിയത്. അരുണ്‍ കൈലാസ്, ഡെന്നി പീറ്റര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സുബിന് 5 പന്തില്‍ 13 റണ്‍സ് നേടിയാണ് മത്സരം സമനിലയിലാക്കുവാന്‍ ഫയര്‍ഫോഴ്സിനെ സഹായിച്ചത്. അവസാന പന്തില്‍ സുബിന് റണ്ണൗട്ടായി പുറത്താകുകയായിരുന്നു. ഇവൈയ്ക്കായി അബ്ദുള്‍ ഷുക്കൂര്‍ മൂന്ന് വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial