
- Advertisement -
ഗുഡ് മെത്തേഡ്സ് നേടിയ 64 റണ്‍സിനെ 6.4 ഓവറില്‍ മറികടന്ന് 7 വിക്കറ്റ് ജയവുമായി ഫിനസട്ര സ്ട്രൈക്കേഴ്സ്. അരുണ്‍ പ്രസാദ്(19), മോഹന്‍കുമാര്‍ ഗണേഷന്(14), ജസ്റ്റിന് എസ് സാമുവല്‍(23*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് താരതമ്യേന മികച്ച സ്കോറായ 64 റണ്‍സ് മറികടക്കുവാന്‍ ഫിനസ്ട്രയെ സഹായിച്ചത്. 8 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ടീമിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഗുഡ് മെത്തേഡ്സിനു വേണ്ടി നിഥിന് സതീഷന് 19 പന്തില്‍ നിന്ന് 32 റണ്‍സ് നേടി. രാഹുല്‍ 11 റണ്‍സ് നേടി പുറത്തായി. ഫിനസ്ട്രയുടെ വിപിന്‍ ടീമിനായി രണ്ട് വിക്കറ്റാണ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement