ഫയ സ്ട്രൈക്കേഴ്സിനു ജയം

ടിപിഎല്‍ 2018ല്‍ സിന്‍ട്രിയന്‍സിനെതിരെ 4 വിക്കറ്റ് ജയം സ്വന്തമാക്കി ഫയ സ്ട്രൈക്കേഴ്സ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഫയ സിന്‍ട്രിയന്‍സിനെ 7.4 ഓവറില്‍ 28 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. സിന്‍ട്രിയന്‍സിന്റെ അഞ്ച് ബാറ്റ്സ്മാന്മാര്‍ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ഫയയ്ക്ക് വേണ്ടി ആനന്ദ് നാലും ലൈജു, മുരളി എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ രണ്ടക്കം കടക്കാനുമായില്ല.

29 റണ്‍സ് ലക്ഷ്യം ഏഴ് ഓവര്‍ നേരിട്ടാണ് ഫയയ്ക്ക് സ്വന്തമാക്കാനായത്. ഏഴ് വിക്കറ്റുകളും ഇതിനായി ടീമിനു നഷ്ടപ്പെടുത്തേണ്ടി വന്നു. 15 റണ്‍സ് നേടിയ ലൈജുവിന്റെ ഇന്നിംഗ്സാണ് ടീമിനു തുണയായത്. സിന്‍ട്രിയന്‍സിനായി പ്രണവ് അഞ്ച് വിക്കറ്റുമായി മികച്ച് നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറംസിക്ക് ഹാട്രിക്, ആഴ്സണലിന് വമ്പൻ ജയം
Next articleജയത്തോടെ ഇന്‍ഫോസിസ് യെല്ലോ