
ടീം വൈആറിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ഇവൈ യെല്ലോ. ടോസ് നേടിയ വൈആര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 7.5 ഓവറില്‍ 45 റണ്‍സിനു ടീം ഓള്‍ഔട്ട് ആയി. 27 റണ്‍സ് നേടിയ ഓപ്പണര്‍ എസ് അരുണ്‍ ടോപ് സ്കോററായപ്പോള്‍ മറ്റൊരു താരത്തിനും 5 റണ്‍സിലധികം നേടാനായില്ല. 16 പന്തില്‍ നിന്ന് മൂന്ന് സിക്സും 2 ബൗണ്ടറിയും അടക്കമാണ് അരുണിന്റെ ഇന്നിംഗ്സ്. ഇവൈയ്ക്ക് വേണ്ടി രോഹിത് ശിവ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. വെറും ഒരു റണ്‍സ് വഴങ്ങിയാണ് രോഹിത് അഞ്ച് വിക്കറ്റ് നേടിയത്.
4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 5.4 ഓവറില്‍ ഇവൈ യെല്ലോ വിജയം കുറിച്ചു. 16 റണ്‍സുമായി പുറത്താകാതെ നിന്ന് സൂനു പോള്‍ തമ്പിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജിഎസ് അരുണ്‍ എട്ട് റണ്‍സും ജെപി ശ്രീജിത്ത് ഏഴ് റണ്‍സും നേടി. വൈആറിനു വേണ്ടി രാം കുമാര്‍ രണ്ടും ശ്രീ രഞ്ജിത്ത് വിവേക് നായര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial