ഇവൈ ഗ്രേയ്ക്ക് ജയം, സെമിയില്‍ കടന്നത് സ്പെറിഡിയന്‍ ഗ്രേയെ പരാജയപ്പെടുത്തി

ഗ്രേകളുടെ പോരാട്ടത്തില്‍ ഇവൈയ്ക്ക് ജയം. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇവൈ 26 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇവൈ 54/7 എന്ന സ്കോര്‍ നേടുകയായിരുന്നു. ശ്രീനാഥ്(14), നവീന്‍ രവി(9), ശ്രീജിത്ത്(8*) എന്നിവര്‍ അവസാന ഓവറുകളില്‍ നേടിയ റണ്ണുകളാണ് കളിയില്‍ നിര്‍ണ്ണായകമായി മാറിയത്. 29/5 എന്ന നിലയില്‍ നിന്ന് അവസാന 9 പന്തുകളില്‍ ഇവൈ 25 റണ്‍സാണ് നേടിയത്. ബസീം, സന്ദീപ് എന്നിവര്‍ രണ്ടും വിവേക്, രാമു ബാലചന്ദ്രന്‍, ആദര്‍ശ് എന്നിവര്‍ ഓരോ വിക്കറ്റും സ്പെറിഡിയനു വേണ്ടി നേടി.

55 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സ്പെറിഡിയനു 28 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ നിന്ന് നേടാനായത്. രാമു ബാലചന്ദ്രന്‍ 12 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. 23 പന്തുകളാണ് രാമു തന്റെ 12 റണ്‍സിനായി നേരിട്ടത്. ഇവൈയ്ക്ക് വേണ്ടി ശ്രീജിത്ത് മൂന്നും അജിത്ത് മോഹന്‍, അരവിന്ദ് ജെഎസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial