6 വിക്കറ്റ് ജയവുമായി ഇവൈ ഗ്രേ, പരാജയപ്പെടുത്തിയത് അലയന്‍സ് ബ്ലൂവിനെ

അലയന്‍സ് ബ്ലൂവിനെതിരെ 6 വിക്കറ്റ് വിജയം നേടി ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കി ഇവൈ ഗ്രേ. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അലയന്‍സ് ബ്ലൂവിനു വിക്കറ്റുകളുടെ നഷ്ടത്തില്‍ 55 റണ്‍സാണ് നേടാനായത്. ടീമില്‍ ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ വന്നപ്പോള്‍ 8 റണ്‍സ് നേടി ജയഗണേഷ്, രജിത്ത് എന്നിവര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍മാര്‍. ഏഴ് റണ്‍സ് നേടി നൗഷാദ് പുറത്താകാതെ നിന്നു. ഇവൈയ്ക്കായി കെസി ശ്രീജിത്ത് മൂന്നും ജെഎസ് അരവിന്ദ് രണ്ടും വിക്കറ്റ് നേടി. മനീഷ് സതീശന്‍, വിഷ്ണു ലാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അജിത്ത് മോഹന്‍(19), അരുണ്‍ വി നായര്‍(18*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 6.5 ഓവറില്‍ ഇവൈ ഗ്രേ വിജയം സ്വന്തമാക്കുകയായിരുന്നു. മഞ്ജിത്ത് മനോഹര‍ന്‍, ഗോപകുമാര്‍ എടക്കുടി, ശബരിനാഥ് നായര്‍ എന്നിവരാണ് അലയന്‍സിന്റെ വിക്കറ്റ് നേട്ടക്കാര്‍.

മാന്‍ ഓഫ് ദി മാച്ച് : അജിത്ത് മോഹന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial