സോംനോവെയറിനെ തകര്‍ത്ത് ഇ-ടീം , ജയം 37 റണ്‍സിനു

- Advertisement -

സോംനോവെയറിനെതിരെ മികച്ച ജയം കരസ്ഥമാക്കി ഇ-ടീം ഇന്‍ഫോര്‍മാറ്റിക. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ വിജയമാണ് ഇ-ടീമിനു സ്വന്തമായത്. ടോസ് നേടിയ സോംനോവെയര്‍ ഇ-ടീമിനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. നിശ്ചിത 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് ഇടീം കരസ്ഥമാക്കിയത്. 34(16 പന്തില്‍) റണ്‍സുമായി നായകന്‍ ജോണ്‍സണ്‍, 26(18) റണ്‍സുമായി ഹരിശങ്കര്‍, 17(9) റണ്‍സ് നേടിയ ശ്രീജിത്ത് എന്നിവരാണ് ഇ-ടീം ബാറ്റിംഗിനെ നയിച്ചത്. രണ്ട് വിക്കറ്റുമായി രാഹുല്‍ ടി നാഥ്, ഒരു വിക്കറ്റ് നേടിയ ഹരിരാജ്, ശ്രീജിത്ത് എന്നിവരാണ് സോംനോവെയറിന്റെ വിക്കറ്റ് നേട്ടക്കാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ സോംനോവെയറിനു 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് മാത്രമേ നേടാനായുള്ളു. 13 റണ്‍സ് നേടിയ ശ്രീകാന്ത് ആണ് ടോപ് സ്കോറര്‍. മറ്റൊരു ബാറ്റ്സ്മാനും രണ്ടക്ക സ്കോര്‍ കണ്ടെത്താനായില്ല. ബാല ഗണേഷന്‍, പ്രദീപ്, വിഷ്ണു എന്നിവര്‍ ഇ-ടീമിനു വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോണ്‍സണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

Advertisement