8 റണ്‍സ് ജയവുമായി എപിക്ക റെഡ്

- Advertisement -

എസിഎസിയന്‍സിനെ 8 റണ്‍സിനു പരാജയപ്പെടുത്തി എപിക്ക റെഡ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എപിക്ക നിശ്ചിത 8 ഓവറില്‍ 57/6 എന്ന നിലയില്‍ തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. 17 റണ്‍സ് നേടിയ പ്രശാന്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ 12 റണ്‍സുമായി നാരായണന്‍ മാധവന്‍ രണ്ടക്കം കടക്കുന്ന മറ്റൊരു ബാറ്റ്സ്മാനായി. എസിഎസിനു വേണ്ടി ശ്രീനി രണ്ടും ആദര്‍ശ്, പ്രേം കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഓവര്‍ മുതല്‍ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ എസിഎസിയന്‍സിന്റെ ബാറ്റിംഗ് ദുഷ്കരമാകുകയായിരുന്നു. ഷിജി തോന്നക്കല്‍ മൂന്ന് വിക്കറ്റ് നേടി എപിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 13 റണ്‍സ് നേടി വിആര്‍ രാഹുലിന്റെ വിക്കറ്റു ഷിജിയ്ക്കായിരുന്നു. ശ്രീനി 12 റണ്‍സ് നേടി പുറത്തായി. 8 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 49 റണ്‍സ് മാത്രമാണ് ബാറ്റിംഗ് ടീമിനു നേടാനായത്. അജീഷ് രണ്ടും അനൂപ് വിജയകുമാര്‍, പ്രശാന്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി ഷിജിയ്ക്ക് മികച്ച പിന്തുണ നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement