ഒറാക്കിളിനെതിരെ 2 വിക്കറ്റ് ജയം സ്വന്തമാക്കി എന്‍വെസ്റ്റ്നെറ്റ്

- Advertisement -

ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ 2 വിക്കറ്റ് ജയം നേടി എന്‍വെസ്റ്റ്നെറ്റ്. 38 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ ടീമിനു 8 വിക്കറ്റുകളാണ് വിജയത്തിലേക്കുള്ള യാത്രയില്‍ നഷ്ടമായത്. 4 പന്തുകള്‍ ശേഷിക്കെയാണ് വിജയം എന്‍വെസ്റ്റ്നെറ്റ് സ്വന്തമാക്കിയത്. 14 റണ്‍സ് നേടിയ അരുണ്‍ മോഹന്‍, സാബു(11) എന്നിവരാണ് വിജയികള്‍ക്കായി ബാറ്റുകൊണ്ട് തിളങ്ങിയത്. ഒറാക്കിളിനു വേണ്ടി പ്രശോഭ്, അര്‍ജ്ജുന്‍ എന്നിവര്‍ രണ്ടും ബിബിന്‍ ലാല്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒറാക്കിളിനു വേണ്ടി അര്‍ജ്ജുന്‍ (10) മാത്രമാണ് രണ്ടക്കം കടന്നത്. 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം 37 റണ്‍സ് നേടുകയായിരുന്നു. അന്‍വര്‍, സെബിന്‍ എന്നിവര്‍ എന്‍വെസ്റ്റ്നെറ്റിനായി രണ്ടും ലാല്‍മോന്‍, അശ്വന്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement