നാവിഗെന്റിനെ പരാജയപ്പെടുത്തി എന്‍വെസ്റ്റ്നെറ്റ്

- Advertisement -

ഷാനവാസ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നാവിഗെന്റ് നേടിയ 68 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 3 പന്ത് ശേഷിക്കെ മറികടന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട റൗണ്ട് ഫൈനലില്‍ കിരീടം നേടി എന്‍വെസ്റ്റ്നെറ്റ്. ആദ്യം ബാറ്റ് ചെയ്ത നാവിഗെന്റ് 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് 8 ഓവറില്‍ നിന്ന് 68 റണ്‍സ് നേടിയത്. 20 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ ഷാനവാസ് ഖാന്‍ 4 സിക്സ് അടക്കമാണ് തന്റെ വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തത്. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതും നാവിഗെന്റിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നതില്‍ തടസ്സമായി. എന്‍വെസ്റ്റ്നെറ്റിനായി ലാല്‍മോന്‍, അശ്വത് എന്നിവര്‍ രണ്ടും അന്‍വര്‍ സാദിക്ക് ഒരു വിക്കറ്റും നേടി.

ജെസ്സണ്‍ ജോണ്‍(15), സെബിന്‍ തോമസ്(15*), ലാല്‍മോന്‍(12), അന്‍വര്‍ സാദിക്ക്(12*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് എന്‍വെസ്റ്റ്‍നെറ്റ് വിജയത്തിലേക്ക് നീങ്ങിയത്. തുടരെ വിക്കറ്റുകള്‍ വീണ് ഒരു ഘട്ടത്തില്‍ 17/3 എന്ന നിലയിലായിരുന്ന എന്‍വെസ്റ്റ്‍നെറ്റ് ഒടുവില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം സ്വന്തമാകക്കിയത്.

നാവിഗെന്റിനായി ആനന്ദ് മൂന്നും നസീം നവാബ്, സുമേഷ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement