എന്‍വെസ്റ്റ്നെറ്റിനു ജയം, രണ്ടാം തോല്‍വിയോട് ബൈനറി ഫൗണ്ടന്‍ പുറത്ത്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി എന്‍വെസ്റ്റ്നെറ്റ്. ബൈനറി ഫൗണ്ടനെയാണ് ഇന്നലെ നടന്ന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റ് പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ബൈനറി ഫൗണ്ടന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ ആപ്താര സ്ട്രൈക്കേഴ്സ്-എന്‍വെസ്റ്റ്നെറ്റ് മത്സരത്തിലെ വിജയികള്‍ നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടും.

ടോസ് നേടിയ ബൈനറി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഓവര്‍ മുതല്‍ വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ ടീമിന്റെ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. 20/8 എന്ന നിലയില്‍ 9ാം വിക്കറ്റില്‍ ജിഷ്ണു 6 പന്തില്‍ നേടിയ 14 റണ്‍സാണ് ടീമിനെ 35 റണ്‍സ് എന്ന സ്കോറിലേക്ക് നയിച്ചത്. എന്‍വെസ്റ്റ്നെറ്റിനു വേണ്ടി ശങ്കര്‍ നാലും സെബിന്‍ തോമസ്, ലാല്‍മോന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് വീഴ്ത്തിയത്.

24 റണ്‍സ് നേടിയ ലാല്‍മോന്റെ മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 5.1 ഓവറില്‍ എന്‍വെസ്റ്റ്നെറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു. ബൈനറിയ്ക്ക് വേണ്ടി ഗോവിന്ദ് രണ്ടും വിവേക് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement