ടെക് വാരിയേഴ്സിനെ പരാജയപ്പെടുത്തി ട്രിവാന്‍ഡ് ടെക്നോളജീസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ടെക് വാരിയേഴ്സിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ട്രിവാന്‍ഡ് ടെക്നോളജീസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ടെക് വാരിയേഴ്സ് 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 33 റണ്‍സ് മാത്രമേ നേടിയുള്ളു. ലക്ഷ്യം രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 2.5 ഓവറില്‍ ട്രിവാന്‍ഡ് ടെക്നോളജീസ് മറികടക്കുകയായിരുന്നു.

16 റണ്‍സ് നേടി പുറത്തായ സൂരജ് സൂര്യയാണ് ട്രിവാന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. 8 പന്തില്‍ നിന്നാണ് സൂരജ് തന്റെ റണ്‍സ് നേടിയത്. അശ്വന്‍ജിത്ത് മൂന്ന് പന്തില്‍ 9 റണ്‍സ് നേടി സൂരജിനു വേണ്ട പിന്തുണ നല്‍കി. റിനോ രാജ്, അരുണ്‍ രാജ് എന്നിവരാണ് ടെക് വാരിയേഴ്സിനു വേണ്ടി വിക്കറ്റുകള്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ടെക് വാരിയേഴ്സിന്റെ ശ്രീജിത്ത് മോഹന്‍ (13*) ആണ് ടോപ് സ്കോറര്‍. 9 റണ്‍സുമായി രഞ്ജിത്ത് ആര്‍ കൃഷ്ണനാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ട്രിവാന്‍ഡിനു വേണ്ടി ശിവപ്രസാദ്, വിഷ്ണു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജംഷദ്പൂർ എഫ് സി സൂപ്പർ കപ്പിനായുള്ള ടീം പ്രഖ്യാപിച്ചു
Next articleവില്യംസണ്‍ സണ്‍റൈസേഴ്സിനെ നയിക്കും