
ഇ-ടീമിനു ടിപിഎല്‍ 2017ല്‍ വിജയത്തുടര്‍ച്ച. ഐരീസ് എപിക്കയുടെ എ ടീമിനെതിരെയാണ് ഇ-ടീം രണ്ടാം ഘട്ട യോഗ്യത റൗണ്ടിലെ രണ്ടാം വിജയം സ്വന്തമാക്കിയത്. നായകന് ബാല ഗണേഷന്(15), വിഷ്ണു(13) എന്നിവര്‍ക്ക് പുറമേ പ്രദീപ്(11), ഹരി ശങ്കര്‍(10) എന്നിവരുടെ ബാറ്റിംഗ് മികവിനാല്‍ ആദ്യം ബാറ്റ് ചെയ്ത ഇ-ടീം 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടുകയായിരുന്നു. രഞ്ജിത്ത് ആര്‍എസ് അഞ്ച് വിക്കറ്റ് നേട്ടവുമായി എരീസ് എപിക്ക നിരയില്‍ മികച്ച് നിന്നു. സൂരജ് എം എസ്, ബേസില്‍ സന്തോഷ് എന്നിവരും ഓരോ വിക്കറ്റുകള്‍ നേടി.
58 റണ്‍സ് തേടി ഇറങ്ങിയ ഏരീസിനും തുടക്കം പാളി. മൂന്നാം പന്തില്‍ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ടീമിനു ഓപ്പണര്‍ നിഷാം ഖാനെ നഷ്ടമായി. രണ്ടാം ഓവറില്‍ പ്രശാന്തിനെയും നഷ്ടമായ ഏരീസിനു വിക്കറ്റ് വീഴ്ച തുടര്‍ക്കഥയായി. 13 റണ്‍സ് നേടിയ സൂരജ് എം എസ് ആണ് ടോപ് സ്കോറര്‍. മറ്റു ബാറ്റ്സ്മാന്മാര്ക്കാര്ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ 7.2 ഓവറില്‍ അവര്‍ 36 റണ്‍സിനു ഓള്‍ഔട്ട് ആയി.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബാല ഗണേഷന്, വിഷ്ണു എം, ശ്രീജിത്ത് എന്നിവര്‍ ഇ-ടീമിനു വേണ്ടി തിളങ്ങി. പ്രദീപ് ഒരു വിക്കറ്റ് വീഴ്ത്തി.