പിറ്റ് സൊലൂഷ്യന്‍സിനു തോല്‍വി, തോറ്റത് ഇടീം ഇന്‍ഫോര്‍മാറ്റിക്സിനോട്

- Advertisement -

ടിപിഎല്‍ യോഗ്യത റൗണ്ടിന്റെ റാങ്കിംഗ് മത്സരത്തില്‍ തോറ്റ് പിറ്റ് സൊല്യൂഷന്‍. തോറ്റുവെങ്കിലും പിറ്റ്സ് രണ്ടാം ഘട്ട ക്വാളിഫിക്കേഷനിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.ടോസ് നേടിയ ഇടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് ക്രീസില്‍ അധിക സമയം നിലയുറപ്പിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീമിനു 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സേ നേടാനായുള്ളു. 10 റണ്‍സ് നേടി പുറത്താകാതെ നിന്ന അര്‍ജ്ജുന്‍ ആണ് ടോപ് സ്കോറര്‍. ഇടീമിനു വേണ്ടി ജോണ്‍സണ്‍ മൂന്ന് വിക്കറ്റും പ്രദീപ്, ബാല ഗണേഷ്, വിഷ്ണു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇടീമിന്റെ തുടക്കവും മികച്ചതായിരുന്നില്ല, ടീം സ്കോര്‍ 13 എത്തിയപ്പോളേക്കും 3 ബാറ്റ്സ്മാന്മാര്‍ തിരിച്ച് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഹരിശങ്കര്‍ 13 പന്തില്‍ നേടിയ 23 റണ്‍സാണ് ടീമിനു തുണയായത്. ഹരിശങ്കര്‍ പുറത്താകാതെ നിന്ന് 6.5 ഓവറില്‍ ടീമിനെ 4 വിക്കറ്റ് വിജയത്തിലെത്തിയ്ക്കുകയായിരുന്നു. പിറ്റ്സിനു വേണ്ടി സംഗീത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവികുമാര്‍, രാജീവ്കുമാര്‍, ഫ്രാന്‍സിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement