ഏഴ് വിക്കറ്റിന്റെ അനായാസ ജയവുമായി സൈക്ക്ലോ വാര്യേഴ്സ്

വൈസിഎ എല്‍ടിഎസിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി സൈക്ക്ലോ വാര്യേഴ്സ്. ആദ്യം ബാറ്റ് ചെയ്ത വൈസിഎ എല്‍ടിഎസ് 38/8 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു. 11 റണ്‍സുമായി ജിനില്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം പുറത്ത് വന്നില്ല. റിജോ സൈക്ക്ലോ വാര്യേഴ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സൈക്ക്ലോ വാരിയേഴ്സിന് തുടക്കം പിഴച്ചുവെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുകൂടി രാഗുല്‍ നാഥ്-പ്രേം സൂരജ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സാണ് നേടിയത്. രാഗുല്‍ പത്ത് റണ്‍സ് നേടി പുറത്തായപ്പോള്‍ പ്രേം സൂരജ് 16 റണ്‍സുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 6.2 ഓവറിലാണ് സൈക്ക്ലോ വാര്യേഴ്സ് വിജയം ഉറപ്പാക്കിയത്.

Previous articleആദ്യമടിച്ച് ബ്ലാസ്റ്റേഴ്സ്, തിരിച്ചടിച്ച് ജെംഷദ്പൂർ
Next article29 ആം സെഞ്ചുറിയുമായി രോഹിത്ത് മടങ്ങി, ഇന്ത്യ ജയത്തിലേക്ക്