സൈബോസോളിനു അഞ്ച് വിക്കറ്റ് ജയം

- Advertisement -

ഇനാപ്പ് റെഡ്ബുള്‍സിനെ പരാജയപ്പെടുത്തി സൈബോസോള്‍. ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ഇന്ന് അരങ്ങേറിയ ക്വാളിഫൈയര്‍ റൗണ്ട് 2 മത്സരത്തില്‍ ഇനാപ്പ് റെഡ്ബുള്‍സിനെ അഞ്ച് വിക്കറ്റിനാണ് സൈബോസോള്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത റെഡ്ബുള്‍സിനു തകര്‍ച്ചയെയാണ് നേരിടേണ്ടി വന്നത്. 7/4 എന്ന നിലയിലേക്കും പിന്നീട് 24/6 എന്ന നിലയിലേക്കും വീണ ടീമിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 22 റണ്‍സാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. 46/6 എന്ന നിലയില്‍ നിന്ന് സ്കോര്‍ബോര്‍ഡ് ചലിപ്പിക്കാതെ അവസാന മൂന്ന് വിക്കറ്റുകളും വീഴ്ത്തുകയായിരുന്നു സൈബോസോളിന്റെ ശ്യാം ബാലു. നാല് വിക്കറ്റാണ് മത്സരത്തില്‍ ശ്യാം ബാലു സ്വന്തമാക്കിയത്. സുരേഷ്, സത്യജിത്ത്, നിജു, ജഗന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

6.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് സൈബോസോള്‍ വിജയം സ്വന്തമാക്കിയത്. സയ്യദ് അമാനുള്ള 15 റണ്‍സും ശ്യാംബാലും 10 റണ്‍സും നേടി. ഇനാപ്പിനു വേണ്ടി മിഥുന്‍ ദാസ്, വിഷ്ണു എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സജിത്തിനു ഒരു വിക്കറ്റ് ലഭിച്ചു.

Advertisement