റിഫ്ലക്ഷന്‍സിനെ തകര്‍ത്ത് ട്രൈയാസിക്

- Advertisement -

ഓള്‍റൗണ്ട് മികവില്‍ ട്രൈയാസിക് ഇലവന്‍, ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ രണ്ടാം ഘട്ട ക്വാളിഫിക്കേഷന്‍ റൗണ്ട് മത്സരത്തില്‍ 33 റണ്‍സ് മാര്‍ജിനിലാണ് അവര്‍ റിഫ്ലക്ഷന്‍സിനെ തകര്‍ത്തത്. ഷോണ്‍ ജോസഫ്(24), സേതുമാധവന്‍(12), ഉണ്ണികൃഷ്ണന്‍(11) എന്നിവരുടെ സ്കോറിംഗ് മികവാണ് ടീമിനെ എട്ടോവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് നേടാന്‍ സഹായിച്ചത്. ഒരു ഘട്ടത്തില്‍ 14/2 എന്ന നിലയില്‍ നിന്ന് ഷോണും നായകന്‍ സേതുമാധവനും ചേര്‍ന്നുള്ള 27 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ ശക്തമായ നിലയിലേക്ക് എത്തിച്ചത്. 2 സിക്സുകളുടെ സഹായത്തോടെ ഷോണ്‍ 14 പന്തില്‍ 24 റണ്‍സാണ് നേടിയത്.

ട്രൈയാസിക്

റിഫ്ലക്ഷന്‍സിനു വേണ്ടി കൃഷ്ണ ചന്ദ്രന്‍, സൂരജ്, വിനീഷ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.

74 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ റിഫ്ലക്ഷന്‍സിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സൂരജും വിനീഷും നല്‍കിയത്. എന്നാല്‍ 8 ഓവര്‍ മത്സരത്തിനു ആവശ്യമായ റണ്‍റേറ്റില്‍ സ്കോറിംഗ് നടത്താന്‍ അവര്‍ക്ക് കഴിയാതെ പോയി. സ്കോര്‍ 30ല്‍ ആദ്യ വിക്കറ്റ് വീണ റിഫ്ലക്ഷന്‍സ് 10 റണ്‍സ് കൂടിയെ അടുത്ത 3 ഓവറില്‍ നേടാനായുള്ളു. ഏഴു വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്.

റിഫ്ലക്ഷന്‍സ്

വിജയികള്‍ക്ക് വേണ്ടി മുഹമ്മദ് അജ്മല്‍ 3 വിക്കറ്റും പ്രിന്‍സ് ജെപി 2 വിക്കറ്റും മിഥുന്‍ ഒരു വിക്കറ്റും നേടി.

Advertisement