പത്ത് വിക്കറ്റ് വിജയവുമായി അലയന്‍സ് ബ്ലൂ

- Advertisement -

സൃഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സിനെതിരെ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കി അലയന്‍സ് ബ്ലൂ. ടോസ് നേടിയ സൃഷ്ടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ബാറ്റ്സ്മാന്മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 14 റണ്‍സ് നേടിയ ലല്ലു ചന്ദ്രനും 13 റണ്‍സ് നേടിയ ഗോഡ്വിന്‍ ജോസിനും 8 ഓവര്‍ മത്സരത്തിന്റെ വേഗത്തിനൊത്ത് ബാറ്റ് ചലിപ്പിക്കാനാകാതെ പോയപ്പോള്‍ സൃഷ്ടിയ്ക്ക് വെറും 40 റണ്‍സാണ് 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. അലയന്‍സ് ബ്ലൂവിനു വേണ്ടി അഖില്‍ റാം രണ്ട് വിക്കറ്റും, ശബരിനാഥ് ഒരു വിക്കറ്റും നേടി.

യാതൊരു തരത്തിലുള്ള പ്രയാസവുമില്ലാതെ 5.4 ഓവറില്‍ അലയന്‍സ് ബ്ലൂ ലക്ഷ്യം മറികടന്നു. വിവേക് ബാലചന്ദ്രന്‍, അബ്ദുള്‍ മുബാറക് എന്നിവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തന്നെ ടീമിനെ വിജയത്തിലെത്തിയ്ക്കുകയായിരുന്നു. വിവേക് 22 റണ്‍സും അബ്ദുള്‍ 15 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

Advertisement