അലയന്‍സ് ബ്ലൂവിനും കോഗ്നബിനും മികച്ച വിജയം

- Advertisement -

അലയന്‍സ് ബ്ലൂവിനു ഏഴ് വിക്കറ്റ് വിജയം

എഡിഎസ് ബാഷേഴ്സിനെ ഏഴ് വിക്കറ്റിനു പരാജയപ്പെടുത്തി അലയന്‍സ് ബ്ലൂ. ആദ്യം ബാറ്റ് ചെയ്ത എഡിഎസ് നിശ്ചിത 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് നേടി. 19 റണ്‍സ് നേടിയ സച്ചിന്‍ ശശിധരന്‍ ആണ് ടോപ് സ്കോറര്‍. അലയന്‍സിനു വേണ്ടി അഹുല്‍ ആനന്ദ് 3 വിക്കറ്റ് നേടി. അഖില്‍ രാം രണ്ട് വിക്കറ്റും ഗോപകുമാര്‍, ശബരിനാഥ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

6.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അലയന്‍സ് ലക്ഷ്യം മറികടക്കുകയായിരുന്നു. 7/3 എന്ന നിലയിലേക്ക് പതിച്ച അലയന്‍സിനെ ഗോപകുമാര്‍(16*) അബ്ദുള്‍ മുബാറക്(15*) എന്നിവരുടെ കൂട്ടുകെട്ടാണ് കരകയറ്റിയത്.

അവസാന ഓവറില്‍ കോഗ്നബ്

അസ്പയര്‍ XIനെ അവസാന ഓവറില്‍ പരാജയപ്പെടുത്തി കോഗ്നബ് 8 വിക്കറ്റ് വിജയം സ്വന്തമാക്കി. ടോസ് ലഭിച്ച അസ്പയര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. മുഹമ്മദ് മുനീര്‍(14) ഒഴികെ മറ്റൊരു ബാറ്റ്സ്മാനും മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സാണ് അവര്‍ സ്വന്തമാക്കിയത്. കോഗ്നബിനു വേണ്ടി അജിത് ബിഎസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറില്‍ ബിന്‍ഷാദിനെ നഷ്ടമായെങ്കിലും കോഗ്നബിനു 7.3 ഓവറില്‍ വിജയം നേടുവാന്‍ സാധിച്ചു. 15 റണ്‍സുമായി പുറത്താകാതെ നിന്ന അന്‍സര്‍ ആണ് ടോപ് സ്കോറര്‍. നിതിന്‍ ടിഎ(11*) ദീപു(9) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

Advertisement