
ഫയര്‍ ഫോഴ്സ് ടീമിനെതിരെ 5 വിക്കറ്റ് വിജയം നേടി ആര്‍ആര്‍ഡി കോബ്രാസ്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടി ഫയര്‍ഫോഴ്സ് ടെക്നോപാര്‍ക്ക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. ഫയര്‍ഫോഴ്സ് ബാറ്റ്സ്മാന്മാര്ക്കാര്ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയപ്പോള്‍ ബിജു, വിഷ്ണു എന്നിവര്‍ ഏഴ് റണ്‍സുമായി ടോപ് സ്കോറര്‍മാരായി. കോബ്രാസിനു വേണ്ടി ജിത്തിന് രണ്ടും വൈശാഖ്, അരവിന്ദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ലക്ഷ്യം 6.1 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ കോബ്രാസ് നേടുകയായിരുന്നു. 13 റണ്‍സുമായി ശ്രീനില്‍ രാജ് കോബ്രാസിന്റെ ടോപ് സ്കോറര്‍ ആയി. ഫയര്‍ഫോഴ്സിനായി രഞ്ജിത്ത്, വിഷ്ണു എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദിനേശിനാണ് ഒരു വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial