സഫിന്‍ ബുള്‍സിനെ തറപറ്റിച്ച് എട്ട് വിക്കറ്റ് ജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സഫിന്‍ ബുള്‍സിനെ 49/4 എന്ന സ്കോര്‍ മാത്രം നേടാനായപ്പോള്‍ ലക്ഷ്യം 5.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ കെയര്‍സ്റ്റാക്ക് മറികടന്നു. സഫിന് വേണ്ടി രത്നകുമാര്‍ പുറത്താകാതെ 23 റണ്‍സ് നേടിയപ്പോള്‍ കെയര്‍സ്റ്റാക്കിന് വേണ്ടി വിഷ്ണു എസ് നായര്‍ രണ്ട് വിക്കറ്റ് നേടി.

കെയര്‍സ്റ്റാക്കിനായി നിഖില്‍ 17 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ 12 റണ്‍സ് വീതം നേടി ഉണ്ണികൃഷ്ണനും വിഷ്ണു എസ് നായരും ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. താന്‍ നേരിട്ട രണ്ട് പന്തുകളും സിക്സര്‍ പറത്തി വിഷ്ണുവാണ് കെയര്‍സ്റ്റാക്കിന്റെ വിജയം 5.3 ഓവറില്‍ 55 റണ്‍സ് സ്കോര്‍ ചെയ്ത് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ആദ്യ സിക്സില്‍ സ്കോറുകള്‍ ഒപ്പമെത്തിയപ്പോള്‍ വിജയ റണ്‍സും സിക്സറിലൂടെ തന്നെ വിഷ്ണു നേടുകയായിരുന്നു.

Advertisement