കാന്‍കാഡോയ്ക്ക് ഏഴ് റണ്‍സ് വിജയം

- Advertisement -

ടിപിഎലില്‍ എച്ച്&ആര്‍ ബ്ലോക്ക് വൈറ്റിനെ വീഴ്ത്തി കാന്‍കാഡോ. കാന്‍കാഡോ ആദ്യം ബാറ്റ് ചെയ്ത് 57/5 എന്ന സ്കോര്‍ നേടിയപ്പോള്‍ എച്ച്&ആര്‍ ബ്ലോക്ക് വൈറ്റിന് 8 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ എട്ടോവറില്‍ നേടാനായുള്ളു. കാന്‍കാഡോയ്ക്ക് വേണ്ടി വിഷ്ണു(15), ശരത്ത്(13), അഖില്‍(11) എന്നിവരാണ് ബാറ്റിംഗില്‍ റണ്‍സ് കണ്ടെത്തിയത്. വൈറ്റിന് വേണ്ടി ജെപി ശരത്ത്, ബെഗിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

10 പന്തില്‍ 18 റണ്‍സ് നേടി ഷെക്കീറും 14 റണ്‍സ് നേടി ജയന്‍ രഘുവും എച്ച് & ആര്‍ ബ്ലോക്കിന് വേണ്ടി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ ഏഴ് റണ്‍സ് പരാജയം ടീം ഏറ്റുവാങ്ങി. കാന്‍കാഡോയ്ക്ക് വേണ്ടി ശരത്ത് മൂന്നും വിവേക് രണ്ടും വിക്കറ്റ് നേടി.

Advertisement