കാന്‍കാഡോയ്ക്ക് എട്ട് വിക്കറ്റ് വിജയം

- Advertisement -

ടിപിഎല്‍ 2020ല്‍ ആദ്യ റൗണ്ട് മത്സരത്തില്‍ വിജയം കുറിച്ച് കാന്‍കാഡോ. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇനാപ്പ് ബ്ലാസ്റ്റേഴ്സിനെ 52/5 എന്ന സ്കോറില്‍ നിര്‍ത്തിയ ശേഷം ലക്ഷ്യമായ 53 റണ്‍സ് 6.1 ഓവറില്‍ കാന്‍കാഡോ നേടുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കാന്‍കാഡോ സ്വന്തമാക്കിയത്.

ഇനാപ്പ് ബ്ലാസ്റ്റേഴ്സിനായി അഭിരാം 22 റണ്‍സും അനൂപ് സിഎസ്(10), രാഹുല്‍ സ്കറിയ(11*) എന്നിവര്‍ ആണ് റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. ജിത്തു ലാല്‍ കാന്‍കാഡോയ്ക്കായി രണ്ട് വിക്കറ്റ് നേടി.

സുരേഷ്കുമാര്‍(16), അഖില്‍(18) എന്നിവരുടെ പ്രകടനമാണ് എട്ട് വിക്കറ്റിന്റെ അനായാസ ജയം കാന്‍കാഡോയ്ക്ക് ഉറപ്പാക്കിയത്. 9 റണ്‍സുമായി ശരത്ത് എസ്ആര്‍ പുറത്താകാതെ നിന്നു. 53

Advertisement