എട്ട് പേരുമായി എത്തി, 34 റണ്‍സ് വിജയം നേടി അലോകിന്‍

എസ്ഇഎം സ്ട്രൈക്കേഴ്സിനെതിരെ 34 റണ്‍സിന്റെ വിജയത്തോടെ അലോകിന്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അലോകിന്‍ 8 ഓവറില്‍ നിന്ന് 64 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 11 ഓവറില്‍ 19 റണ്‍സ് നേടിയ ഇര്‍ഷാദ് മേലെതില്‍ ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ അനില്‍ എസ് നായര്‍(9*), ശ്രീരാഗ്(7) എന്നിവര്‍ ഒപ്പം കൂടി. എന്നാല്‍ ഇര്‍ഷാദ് വേഗത്തില്‍ പുറത്തായപ്പോള്‍ അത് അലോകിനെ വലിയ സ്കോറിലേക്ക് എത്തുന്നതില്‍ നിന്ന് തടഞ്ഞു. എസ്ഇഎം സ്ട്രൈക്കേഴ്സിന് വേണ്ടി ടിആര്‍ അനീഷ് 2 വിക്കറ്റ് നേടി.

ബൗളിംഗില്‍ ബി രാജേഷും വൈശാഖും തുടക്കത്തില്‍ തന്നെ സ്ട്രൈക്കേഴ്സിന് തിരിച്ചടി സമ്മാനിച്ചു. 13/6 എന്ന നിലയിലേക്ക് തകര്‍ന്ന സ്ട്രൈക്കേഴ്സിന് പിന്നെ ആ തകര്‍ച്ചയില്‍ നിന്ന് കരകയറുവാനായിരുന്നില്ല. രാജേഷ് മൂന്നും വൈശാഖ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സില്‍ സ്ട്രൈക്കേഴ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 10 റണ്‍സുമായി പുറത്താകാതെ നിന്ന മഹേന്ദ്ര മോഹന്‍ ആണ് സ്ട്രൈക്കേഴ്സിന്റെ ടോപ് സ്കോറര്‍.

Previous articleവീണ്ടും അടിച്ച് തകര്‍ത്ത് സിഫി തണ്ടേഴ്സ്, അബുസാലിയുടെ വെടിക്കെട്ട് പ്രകടനം, ജയം 44 റണ്‍സിന്
Next articleഅത്ഭുതം ഒന്നും സംഭവിച്ചില്ല, ആൻഫീൽഡിൽ യുണൈറ്റഡ് തോറ്റു