വിജയത്തോടെ ചാമ്പ്യന്മാര്‍ തുടങ്ങി, അലയന്‍സ് വൈറ്റ്സിനു ഏഴ് വിക്കറ്റ് ജയം

ചാമ്പ്യന്‍ഷിപ്പ് റൗണ്ടിലെ ഉദ്ഘാടന മത്സരത്തില്‍ ആധികാരിക ജയം നേടി അലയന്‍സ് വൈറ്റ്സ്. നിലവിലെ ചാമ്പ്യന്മാരായ അലയന്‍സ് വൈറ്റ്സ് ആര്‍എം ബ്ലാസ്റ്റേഴ്സിനെയാണ് 7 വിക്കറ്റിനു തകര്‍ത്തത്. ടോസ് നേടിയ ആര്‍എം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടീമിനു എട്ടോവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 34 റണ്‍സ് മാത്രമേ നേടാനായുള്ളു. 13 റണ്‍സ് നേടിയ സജിനാണ് ടീമിന്റെ ടോപ് സ്കോറര്‍. അലയന്‍സിനു വേണ്ടി ഫര്‍ഹാനും ബിജുവും രണ്ട് വീതം വിക്കറ്റ് നേടി. ജിജോയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

3 വിക്കറ്റുകള്‍ നഷ്ടമായ അലയന്‍സ് നാലാം ഓവറില്‍ വിജയം നേടുകയായിരുന്നു. 10 പന്തില്‍ 22 റണ്‍സ് നേടി പുറത്തായ കാര്‍ത്തിക് ആണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. ജിജോ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. ആര്‍എംനു വേണ്ടി സൂരജ് രണ്ടും ശ്രീകാന്ത് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ട് പരമ്പര അശ്വിന്റെ വിധി നിര്‍ണ്ണയിക്കുമോ?
Next articleകൊല്‍ക്കത്തയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അശ്വിന്‍