അലയന്‍സ് വൈറ്റ്സ് സെമിയില്‍, ടാറ്റ എലെക്സിയ്ക്കെതിരെ 8 വിക്കറ്റ് ജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ അലയന്‍സ് വൈറ്റ്സ് സെമിയില്‍. ഇന്ന നടന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വൈറ്റ്സ് ടാറ്റ എലെക്സിയെ പരാജയപ്പെടുത്തുകയായിരുന്നു. 8 വിക്കറ്റ് ജയമാണ് ടീം സ്വന്തമാക്കിയത്. ടോസ് നേടിയ ടാറ്റ എലെക്സി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീമിനു 44 റണ്‍സ് മാത്രമേ നേടാനായുള്ളു. 11 റണ്‍സ് വീതം നേടിയ നിഖില്‍, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് ടീമിന്റെ ടോപ് സ്കോറര്‍മാര്‍. വൈറ്റ്സിനു വേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഫര്‍ഹാന്‍ രണ്ടും അരുണ്‍, പ്രവീണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അലയന്‍സ് വൈറ്റിനു ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ജിജോയെ നഷ്ടമായെങ്കിലും പിന്നീട് എംഎല്‍ കാര്‍ത്തിക്(21)-പ്രിജിന്‍(19*) കൂട്ടുകെട്ട് 41 റണ്‍സ് നേടി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ടീമിനെ വിജയത്തിനോടടുപ്പിക്കുകയായിരുന്നു. കാര്‍ത്തിക് പുറത്തായെങ്കിലും ടീമിനു 5.5 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ വിജയം സ്വന്തമാക്കാനായി. രാകേഷ്, അരുണ്‍ എന്നിവര്‍ക്കാണ് ടാറ്റയ്ക്കായി വിക്കറ്റ് നേടാനായത്.

അശ്വിനാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial