35 റണ്‍സ് വിജയം നേടി നിലവിലെ ചാമ്പ്യന്മാര്‍

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 35 റണ്‍സിന്റെ ആധികാരിക ജയം നേടി അലയന്‍സ് വൈറ്റ്സ്. നിലവിലെ ചാമ്പ്യന്മാരായ അലയന്‍സ് പാര്‍ക്ക് സെന്റര്‍ എ ടീമിനെയാണ് തകര്‍ത്ത് വിട്ടത്. ടോസ് നേടിയ പാര്‍ക്ക് സെന്റര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാര്‍ത്തിക്(19), ബിജു(11) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 5 വിക്കറ്റുകള്‍ നഷ്ടമായ വൈറ്റ്സ് 68 റണ്‍സ് നേടിയത്. രണ്ട് വീതം വിക്കറ്റുമായി ദീപേഷ്, പ്രദീപ് കുമാര്‍ എന്നിവര്‍ പാര്‍ക്ക് സെന്റര്‍ ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാര്‍ക്ക് സെന്ററിനു 8 ഓവറില്‍ 33/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 11 റണ്‍സ് നേടിയ ഷൈന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 21 പന്തുകളാണ് തന്റെ ഇന്നിംഗ്സില്‍ നേരിട്ടത്. മറ്റൊരു ബാറ്റ്സ്മാനും രണ്ടക്കം കടക്കാനാകാതെ വന്നപ്പോള്‍ 35 റണ്‍സിന്റെ തോല്‍വി പാര്‍ക്ക് സെന്റര്‍ ഏറ്റുവാങ്ങി.

അലയന്‍സിന്റെ കാര്‍ത്തിക് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial