യുഎസ്ടി ബ്ലൂവിനെ മറികടന്ന് അലയന്‍സ് വൈറ്റ്സ് ടിപിഎല്‍ ജേതാക്കള്‍

- Advertisement -

ഇന്ന് നടന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഫൈനലില്‍ കിരീടം സ്വന്തമാക്കി അലയന്‍സ് വൈറ്റ്സ്. 10 ഓവറില്‍ നിന്ന് 64/7 എന്ന സ്കോര്‍ നേടിയ അലയന്‍സ് യുഎസ്ടി ബ്ലുവിനെതിരെ 13 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തിനായി 65 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ യുഎസ്ടി 9.4 ഓവറില്‍ 51 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

7 പന്തില്‍ നിന്ന് അശ്വിന്‍ ശേഷാദ്രി പുറത്താകാതെ നേടിയ 18 റണ്‍സിന്റെ ബലത്തിലാണ് അലയന്‍സ് വൈറ്റ്സ് 64 എന്ന സ്കോറിലേക്ക് എത്തിയത്. ഒപ്പം വിജേഷ് ബാബു 15 റണ്‍സും പ്രിജിന്‍ ജയകുമാര്‍ 10 റണ്‍സും നേടി. യുഎസ്ടിയ്ക്കായി സയ്യദ് ഫര്‍ഹാന്‍ രണ്ടും മനോജ്, പ്രവീണ്‍, മനീഷ്, മഹേശ്വരന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായ യുഎസ്ടിയുടെ ചേസിംഗ് 9.4 ഓവറില്‍ 51 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ടിപി ദിലീഷ് 12 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മഹേശ്വരന്‍ 10 റണ്‍സ് നേടി. ചിക്കുവും പ്രവീണ്‍ അനില്‍കുമാറും ബിജു ശശിധരനുമാണ് അലയന്‍സ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഇരുവരും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ചിക്കു തന്റെ രണ്ടോവറില്‍ വെറും അഞ്ച് റണ്‍സാണ് വിട്ട് നല്‍കിയത്. അശ്വിനും പ്രിജിനും ഓരോ വിക്കറ്റ് നേടി.

Advertisement