
സ്പാര്ക്കനോവ സ്മാഷേഴ്സിനെ 18 റണ്‍സിനു ഓള്‍ഔട്ട് ആക്കി 85 റണ്‍സിന്റെ ജയം സ്വന്തമാക്കി അലയന്‍സ് ബ്ലാക്ക്. ആദ്യം ബാറ്റ് ചെയ്ത ബ്ലാക്ക് 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 103 റണ്‍സ് നേടുകയായിരുന്നു. ശങ്കര്‍ മേനോന്(15 പന്തില്‍ 30) വിഷ്ണു(11 പന്തില്‍ 27) എന്നിവര്‍ക്ക് പുറമേ ജയശങ്കര്‍ നായര്‍(10), ശരത് മോഹന്‍(15*) എന്നിവരാണ് ബ്ലാക്കിനായി ബാറ്റിംഗില്‍ തിളങ്ങിയത്. സ്പാര്ക്കനോവയ്ക്ക് വേണ്ടി അനില്‍, അതുല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ജെറിന് ജോണ്‍ എറിഞ്ഞ ആദ്യ ഓവറില്‍ 33 റണ്‍സാണ് അലയന്‍സ് നേടിയത്. മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും നേടിയ ഓവറില്‍ ജെറിന് 2 വൈഡും 2 നോബോളും എറിഞ്ഞു.
106 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സ്പാര്ക്കനോവയെ 5.4 ഓവറില്‍ 18 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു അലയന്‍സ് ബ്ലാക്ക്. കൃപാല്‍ നാലും അനന്ദ് ഗോപാലകൃഷ്ണന് മൂന്നും വിക്കറ്റ് നേടി. ജിജോ ഫ്രാന്‍സിസ്, ജയശങ്കര്‍ നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial