
ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വിജയയാത്ര തുടര്‍ന്ന് ഏജിസ്. ഇന്ന് നടന്ന മത്സരത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇലവനെയാണ് ഏജിസ് മറിടകന്നത്. ആദ്യം ബാറ്റ് ചെയ്ത ഏജിസ് 7 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് നേടിയത്. 21 റണ്‍സ് നേടി ഷമീര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 16 റണ്‍സുമായി ഷാന്‍ മികച്ച പിന്തുണ നല്കി. എന്നാല്‍ 35/1 എന്ന നിലയില്‍ നിന്ന് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് അവരുടെ റണ്ണൊഴുക്ക് കുറയ്ക്കുകയായിരുന്നു. വിക്കറ്റിനിടയിലുള്ള ഓട്ടവും അവര്‍ക്ക് വിനയായി. ഏജിസിന്റെ നാല് ബാറ്റ്സ്മാന്മാര് റണ്‍ഔട്ട് ആവുകയായിരുന്നു. സ്റ്റാര്‍ട്ടപ്പ് ഇലവനു വേണ്ടി റാഫേല്‍ ജോ്, അജയ്, ജയകൃഷ്ണന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി
മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍ട്ടപ്പ് ഇലവന് 6.5 ഓവറില്‍ 41 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 14 റണ്‍സ് നേടിയ അജാസ് മുഹമ്മദും 3 പന്തില്‍ 7 റണ്‍സ് നേടിയ ജയകൃഷ്ണനും മാത്രമാണ് സ്റ്റാര്‍ട്ടപ്പ് ഇലവനില്‍ പൊരുതി നോക്കിയത്. ഏജിസിനു വേണ്ടി ശ്രീജിത്ത് 4 വിക്കറ്റ് നേടിയപ്പോള്‍ സുമിന്‍, മണികണ്ഠന് എന്നിവര്‍ രണ്ട് വിക്കറ്റും ഷമീര്‍ ഒരു വിക്കറ്റും നേടി.