
ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള മികച്ച ബാറ്റിംഗ് പ്രകടനവും വലിയ മാര്‍ജിനു കണ്ട മത്സരത്തില്‍ അലയന്‍സ് ബ്ലാക്കിനെ തകര്‍ത്ത് തരിപ്പണമാക്കി ഏജിസ്. 81 റണ്‍സിനാണ് അലയന്‍സിനെതിരെ ഏജിസ് വിജയം സ്വന്തമാക്കിയത്. ടോസ് ലഭിച്ച ഏജിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. സിജു(42), ശ്രീജിത്ത്(46) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഏജിസിനെ 116 എന്ന സ്കോറിലേക്ക് എത്തിച്ചത്. സിജും 21 പന്തിലും ശ്രീജിത്ത് 17 പന്തിലുമാണ് തങ്ങളുടെ വ്യക്തിഗത സ്കോറിലേക്ക് എത്തിയത്. ശ്രീജിത്ത് ആറു സിക്സറുകള്‍ നേടിയപ്പോള്‍ സിജും 2 ബൗണ്ടറിയും 5 സിക്സറുകളും നേടി. അലയന്‍സിന്റെ ഇജാസ് തന്റെ ഏക ഓവറില്‍ 32 റണ്‍സ് വഴങ്ങി. 5 സിക്സറുകളാണ് ഓവറില്‍ ഇജാസ് വഴങ്ങിയത്. 79 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സിജു-ശ്രീജിത്ത് സഖ്യം നേടിയത്. അലയന്‍സിന്റെ അവസാന ഓവര്‍ എറിഞ്ഞ ആനന്ദ് നായര്‍ 5 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വിനീഷ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനറങ്ങിയ അലയന്‍സ് ബ്ലാക്കിനു 8 ഓവറില്‍ 35 റണ്‍സ് മാത്രമേ നേടാനായുള്ളു. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ഏജിസിനു വേണ്ടി മണികണ്ഠന്, സിജു എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. സിജും തന്റെ ഏക ഓവറില്‍ ഒരു റണ്‍ വിട്ടു കൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ശ്രീജിത്ത്, ഷമീര്‍, രാജ എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.