അവസാന ഓവറില്‍ ഈറമിനെ മറികടന്ന് അക്യുബിറ്റ്സ്

അക്യുബിറ്റ്സ്

ഈറം 11നെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി അക്യുബിറ്റ്സ്. ഈറം ഉയര്‍ത്തിയ 40 റണ്‍സ് ലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെയാണ് അക്യുബിറ്റ്സ് ബാഷര്‍ മറികടന്നത്. മത്സരത്തില്‍ ടോസ് നേടിയ അക്യുബിറ്റ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളര്‍മാര്‍ കണിശതയോടെ എറിഞ്ഞപ്പോള്‍ ഈറമിനു റണ്‍സ് കണ്ടെത്തുക ദുഷ്കരമായി. 12 റണ്‍സ് നേടിയ അഖില്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റൊരു ബാറ്റ്സ്മാനും രണ്ടക്കം കടക്കാനായില്ല. 9 റണ്‍സ് നേടിയ മുഹമ്മദ് ആണ് ഈറമിന്റെ നിരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. അക്യുബിറ്റ്സിനു വേണ്ടി അരുണ്‍ കെ എസ് 3 വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി അഭിജിത്ത്, രാഹുല്‍ , അരുണ്‍ ദാസ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

അക്യുബിറ്റ്സിന്റെ ചേസിംഗിന്റെ ആരംഭം മികച്ചതായിരുന്നില്ല. സ്കോര്‍ ഒരു റണ്‍സ് ആയപ്പോള്‍ ഓപ്പണര്‍ ജിത്തുവിനെ(0) നഷ്ടമായ അവര്‍ ഇന്നിംഗ്സ് നാല് ഓവര്‍ പിന്നിട്ടപ്പോള്‍ 11/3 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അരവിന്ദ്(11), അഭിജിത്ത്(11) കൂട്ടുകെട്ട് നേടിയ 20 റണ്‍സാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ഇരുവരെയും മുഹമ്മദ് എറിഞ്ഞ ഏഴാം ഓവറില്‍ നഷ്ടമായെങ്കിലും മഹാദേവന്‍(4*) അരുണ്‍(2*) എന്നിവര്‍ ചേര്‍ന്ന് വിജയത്തിലെത്തിയ്ക്കുകയായിരുന്നു.

നിര്‍ണ്ണായകമായ അടുത്ത മത്സരത്തില്‍ അക്യുബിറ്റ്സ് ബാഷര്‍ എം2 സ്ട്രൈക്കേഴ്സിനെ നേരിടും വിജയികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും.

Previous articleലക്കി സോക്കറിനെ നിലംപരിശാക്കി മെഡിഗാഡ് അരീക്കോട്
Next articleഷദബ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച്, 3 റണ്‍സ് വിജയവുമായി പാക്കിസ്ഥാന്‍