
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അലോകിനെ മറികടന്ന് അക്യുബിറ്റ്സ്. ആദ്യം ബാറ്റ് ചെയ്ത അലോകിന് 55 റണ്‍സ് നേടിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അക്യുബിറ്റ്സ് അഞ്ചാം ഓവറില്‍ ലക്ഷ്യം നേടുകയായിരുന്നു. അരുണ്‍ ദാസ് 16 പന്തില്‍ പുറത്താകാതെ നേടിയ 31 റണ്‍സാണ് അക്യുബിറ്റ്സിനു തുണയായത്. ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമാണ് അരുണ്‍ ദാസ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. 8 റണ്‍സുമായി പുറത്താകാതെ നിന്ന് മഹാദേവന് അരുണ്‍ ദാസിനു മികച്ച് പിന്തുണ നല്കി. അഫീഫ് ഇബ്രാഹിം ഒരോവറില്‍ 21 റണ്‍സ് വഴങ്ങി. വൈശാഖ് ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇര്‍ഷാദ് മേലെതില്‍, ബിനീഷ് പി ബാലന് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ അക്യുബിറ്റ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇര്‍ഷാദ് മേലെതില്‍(14*) ഋഷി എസ് കുമാര്‍ 11 എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 5 വിക്കറ്റ് നഷ്ടത്തില്‍ അലോകിനെ 55 എന്ന ടോട്ടലിലേക്ക് എത്തിച്ചത്. മറ്റു ബാറ്റ്സ്മാന്മാര്ക്ക് തുടക്കം ലഭിച്ചുവെങ്കിലും വിക്കറ്റിനിടയിലുള്ള ഓട്ടമാണ് അലോകിനു വിനയായത്. അക്യുബിറ്റ്സിനു വേണ്ടി അഭിജിത്ത്, അരുണ്‍ കെഎസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ അലോകിന്റെ മൂന്ന് ബാറ്റ്സ്മാന്മാര് റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.