അക്സല്‍ ഫ്രണ്ട്‍ലൈനിനു പത്ത് വിക്കറ്റ് ജയം, തകര്‍ത്തത് ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ചിനെ

- Advertisement -

ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ചിനെതിരെ 10 വിക്കറ്റ് വിജയം സ്വന്തമാക്കി അക്സല്‍ ഫ്രണ്ട്‍ലൈന്‍. ആദ്യ മത്സരത്തില്‍ ഫ്ലൈടെസ്റ്റുമായി നടന്ന മത്സരത്തില്‍ പരാജയപ്പെട്ടിരുന്നുവെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് അവര്‍ നടത്തിയത്. ടോസ് നേടിയ ഐക്കണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 8 ഓവറില്‍ ബാറ്റിംഗ് ടീമിനു 7 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രമാണ് നേടാനായത്. 12 റണ്‍സ് നേടിയ സുചന്ദനാണ് ടോപ് സ്കോറര്‍. വിഷാല്‍ സാവന്ത് 9 റണ്‍സ് നേടി. മറ്റൊരു ബാറ്റ്സ്മാനു പോലും 5 റണ്‍സിനു മേലെ നേടാന്‍ കഴിഞ്ഞില്ല. അക്സലിനു വേണ്ടി വിനീത് ഉണ്ണികൃഷ്ണന്‍ രണ്ട് വിക്കറ്റും ജിതിന്‍, ധനീഷ്, മിര്‍സ ഷംസ്, ദിനു ദിവാകരന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

33 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ അക്സല്‍ അത് 3.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സ്വന്തമാക്കുകയായിരുന്നു. 9 പന്തില്‍ രണ്ട് സിക്സുകളുടെ സഹായത്തോടെ 17 റണ്‍സ് നേടിയ ഷാനിദ്, 12 റണ്‍സുമായി ധനീഷ് എന്നിവരാണ് വിജയശില്പികള്‍.

Advertisement