അലോകിനിനെതിരെ പത്ത് വിക്കറ്റ് വിജയവുമായി അക്യുബിറ്റ്സ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയവുമായി അക്യുബിറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ അലോകിനിനെതിരെയാണ് ടീമിന്റെ വിജയം. മത്സരത്തില്‍ എട്ട് പേരുമായാണ് അലോകിന്‍ ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അലോകിന്‍ ഇന്നിംഗ്സ് 7.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ നിതിനും (10) ശ്രീരാഗും(10) ഒന്നാം വിക്കറ്റില്‍ 26 റണ്‍സ് നേടിയെങ്കിലും പിന്നീട് ഇരുവരും പുറത്തായ ശേഷം ശേഷിക്കുന്ന വിക്കറ്റുകള്‍ തുടരെ ടീമിന് നഷ്ടമായി. 31/2 എന്ന നിലയില്‍ നിന്നാണ് അലോകിന്‍ 32/7 എന്ന നിലയിലേക്ക് വീണത്. അക്യുബിറ്റ്സിന് വേണ്ടി അരുണ്‍ ദാസ് നാലും ജീവന്‍ ജോയ് മൂന്ന് വിക്കറ്റും നേടി.

ചേസിംഗില്‍ 4.2 ഓവറില്‍ 36 റണ്‍സ് നേടിയാണ് അക്യുബിറ്റ്സ് വിജയം ഉറപ്പാക്കിയത്. പിവി മഹാദേവന്‍ 24 റണ്‍സും ജയദീപ് 8 റണ്‍സും നേടി വിജയത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു.

Advertisement