
നിലവിലെ ഇന്ത്യന്‍ ടീമില്‍ കയറുക ഏറെ പ്രയാസകരമാണെന്ന് അഭിപ്രായപ്പെട്ട് സഞ്ജു സാംസണ്. കേരളത്തിന്റെ രഞ്ജി വിജയത്തിനു ശേഷം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കവേയാണ് സഞ്ജു ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. നിലവിലെ ഇന്ത്യന്‍ ടീം ലോകത്തിലെ തന്നെ മികച്ച റാങ്കിംഗിലുള്ള ടീമാണ്. ടെസ്റ്റില്‍ ഒന്നാമതുള്ള ഇന്ത്യ ഏകദിനങ്ങളില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ഒരേ പോയിന്റാണ് പങ്കുവയ്ക്കന്നത്. അത്തരത്തിലൊരു ടീമിലേക്ക് എത്തിപ്പെടുക ഏറ്റവും പ്രയാസകരമായ കാര്യമാണ്. തനിക്ക് ലഭിയ്ക്കുന്ന അവസരങ്ങള്‍ മുതലാക്കി റണ്‍ കണ്ടെത്തുക ബാക്കി സെലക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കുക മാത്രമേ ചെയ്യാനുള്ളുവെന്നു സഞ്ജു പറഞ്ഞു.
കേരളത്തിന്റെ ചരിത്രപരമായ ക്വാര്‍ട്ടര്‍ പ്രവേശനത്തിലുള്ള തന്റെ സന്തോഷം സഞ്ജു മറച്ചുവെച്ചില്ല. തുടര്‍ന്നു ഇത്തരത്തിലുള്ള പ്രകടനം പുറത്തെടുക്കുവാന്‍ ടീമിനു കഴിയുമെന്നും ഇപ്പോള്‍ ശ്രദ്ധ വിദര്‍ഭയുമായുള്ള മത്സരം മാത്രമാണെന്നുമാണ് സഞ്ജു അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial